ദേശീയം

സ്വവര്‍ഗ വിവാഹം: ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 

കേരള, ഡല്‍ഹി, ഗുജറാത്ത് ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയില്‍ സമാനമായ ഹര്‍ജികള്‍ നിലവിലുണ്ട്. ഇതെല്ലാം ഇനി സുപ്രീം കോടതിയാവും പരിഗണിക്കുക. ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസിന്റെ നടപടികളില്‍ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

ഹര്‍ജികളിള്‍ ഫെബ്രുവരി പതിനഞ്ചിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി