ദേശീയം

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറി; രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന് പിന്നാലെ ഗോ ഫസ്റ്റ് വിമാനത്തിലും അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായതായി പരാതി. വനിതാ കാബിന്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറിയ രണ്ട് വിദേശ ടൂറിസ്റ്റുകളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. ഗോവ-മുംബൈ ഗോ ഫസ്റ്റ് വിമാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

സംഭവം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചതായും ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ എയര്‍ ഹോസ്റ്റസിനെ കമന്റടിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനിടെയായിരുന്നു മോശം പെരുമാറ്റം. 

വിദേശികളുടെ പെരുമാറ്റത്തെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും എതിര്‍ത്തു. തുടര്‍ന്ന് വിവരം പൈലറ്റിനെ അറിയിക്കുകയും, ഇവരെ വിമാന്തതില്‍ നിന്നും പുറത്തക്കി, സുരക്ഷാ ഭടന്മാര്‍ക്ക് കൈമാറുകയുമായിരുന്നുവെന്ന് ഗോ ഫസ്റ്റ് എയര്‍ വക്താവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി