ദേശീയം

ഒരു രസത്തിന് വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം എറിഞ്ഞ് കൊടുക്കരുത്!; ആന ചെയ്തത് കാണാം

സമകാലിക മലയാളം ഡെസ്ക്

കാട്ടാന ജനവാസകേന്ദ്രത്തില്‍ എത്തി ആക്രമണം അഴിച്ചുവിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വന്യജീവി സങ്കേതങ്ങളുടെ നടുവിലൂടെ പോകുന്ന റോഡില്‍ വന്യമൃഗങ്ങളുടെ ശല്യം സാധാരണമാണ്. ഇവയെ പ്രകോപിപ്പിക്കരുത് എന്നാണ് വനംവകുപ്പ് ആവര്‍ത്തിച്ച് പറയുന്ന മുന്നറിയിപ്പ്.

വന്യമൃഗങ്ങളെ കൈയിലെടുക്കാന്‍ ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നത് അപകടമാണ്. ഏതുരീതിയിലാണ് വന്യമൃഗങ്ങള്‍ പ്രതികരിക്കുക എന്ന് അറിയില്ല. അതിനാല്‍ വന്യമൃഗങ്ങളെ കാണുമ്പോള്‍ തന്നെ വാഹനം നിര്‍ത്തി സുരക്ഷിത ദൂരത്തിലേക്ക് മാറി നില്‍ക്കാനാണ് വനംവകുപ്പ് നിര്‍ദേശിക്കുന്നത്. ഇപ്പോള്‍ റോഡിന്റെ നടുവില്‍ നില്‍ക്കുന്ന കാട്ടാനയ്ക്ക് പഴവും മറ്റും വലിച്ചെറിഞ്ഞ് കൊടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മാരുതി വാനിലെ യാത്രക്കാര്‍ നേരിട്ട ഭീതിയുടെ നിമിഷങ്ങളാണ് വൈറലാകുന്നത്. 

മാരുതി വാനില്‍ നിന്ന് പഴവും മറ്റു വലിച്ചെറിയുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ ആന മാരുതി വാനിന്റെ നേര്‍ക്ക് തിരിഞ്ഞു. മാരുതി വാന്‍ കുത്തി മറിക്കാന്‍ ശ്രമിച്ചു. ഭയന്ന മാരുതി വാനിലെ യാത്രക്കാര്‍ അപ്പുറത്തെ ഡോര്‍ വഴി പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ആന അപ്പുറത്തേയ്ക്ക് വന്നതോടെ യാത്രക്കാര്‍ ഒന്നടങ്കം പരിഭ്രാന്തിയിലായി. തുടര്‍ന്ന് മറുവശത്തെ ഡോര്‍ വഴി യാത്രക്കാര്‍ മുഴുവനും പുറത്ത് കടന്ന് ഓടി രക്ഷപ്പെട്ടു. കഷ്ടിക്കാണ് യാത്രക്കാര്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി