ദേശീയം

'ഇടപെടാന്‍ ജനാധിപത്യ സംവിധാനങ്ങളുണ്ട്'; ജോശിമഠില്‍ അടിയന്തര വാദമില്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോശിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ഇടപെടാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. 

രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങളും സുപ്രീം കോടതിക്കു മുന്നില്‍ എത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അവയെല്ലാം പരിശോധിക്കാന്‍ ജനാധിപത്യപരമായ സംവിധാനങ്ങളുണ്ടെന്നു പറഞ്ഞ കോടതി ഹര്‍ജി ജനുവരി 16നു പരിഗണിക്കാന്‍ മാറ്റി.

ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതു നിമിത്തം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാന്‍ കോടതി ഇടപെടല്‍ തേടിയാണ് ഹര്‍ജി. സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍