ദേശീയം

വ്യാജ വാര്‍ത്താ പ്രചരണം; ആറ് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ആറു യൂട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 51 കോടി കാഴ്ചക്കാരുള്ള ഈ ചാനലുകള്‍ പരസ്പര സഹകരണത്തോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകകായിരുന്നു എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഈ ചാനലുകളെ നിരോധിച്ചത്. 

സുപ്രീംകോടതി നടപടി ക്രമങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചാണ് ഈ ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയത്. 

നേഷന്‍ ടിവി, സംവാദ് ടിവി. സരോകര്‍ ഭാരത്, നേഷന്‍ 24, സ്വര്‍ണിം ഭാരത്, സംവാദ് സമാചാര്‍ എന്നിവയാണ് നിരോധിച്ചത്. സംവാദ് ടിവിയും നേഷന്‍ ടിവിയും ഇന്‍സൈഡ് ഇന്ത്യ, ഇന്‍സൈഡ് ഭാരത് എന്നിങ്ങനെ പേര് മാറ്റിയിരുന്നു. എന്നാല്‍ ഇത് പിഎന്‍ബിയുടെ ഫാക്ട് ചെക് വിഭാഗം കണ്ടെത്തി. 

നേരത്തെ, പതിനാറ് യൂട്യൂബ് ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ദേശവിരുദ്ധ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ചായിരന്നു അന്ന് ഇവയ്ക്ക് പൂട്ടിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)