ദേശീയം

സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി; പരിശോധന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ യാത്ര പുറപ്പെടുന്നത് തത്ക്കാലം നിര്‍ത്തിവെച്ച് പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായ നിലയില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകീട്ട് ആറരയ്ക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. പുനെയിലേക്ക് വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് ബോംബ് ഭീഷണി ലഭിച്ചത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന് അജ്ഞാതന്‍ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നത് തത്കാലം നിര്‍ത്തിവെച്ച് വിമാന അധികൃതര്‍ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചു.

ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ നിലയില്‍ ഒന്നും തന്നെ കണ്ടെത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന