ദേശീയം

വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കം; 50കാരന് നേരെ ആഡിഡ് ഒഴിച്ച് അയല്‍വാസി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ,  വളര്‍ത്തുനായയുടെ ഉടമയ്ക്ക് നേരെ അയല്‍വാസി ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ 50കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഡല്‍ഹി ഉത്തം നഗറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

വളര്‍ത്തുനായയുമായി 50കാരന്‍ നടക്കുമ്പോഴാണ് അയല്‍വാസി പ്രശ്‌നം ഉണ്ടാക്കിയത്. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കമല്‍ 50കാരനുമായി വഴക്കിടുകയായിരുന്നു. തങ്ങളുടെ വീടിന് പുറത്ത് വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു എന്ന് പറഞ്ഞ് കമലും കുടുംബവും പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിനെ ചൊല്ലി കമലിന്റെ രണ്ടു മക്കള്‍ 50കാരനുമായി വഴക്കിട്ടു. അതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് കമല്‍ 50കാരന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ