ദേശീയം

ഷാനവാസ് ഹുസൈന് തിരിച്ചടി; ബലാത്സംഗ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഷാനവാസ് ഹുസൈന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അന്വേഷണം നടക്കട്ടെയെന്നും അതില്‍ ഒന്നും കണ്ടെത്തിയില്ലെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുമെന്നും ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടും ദീപാങ്കര്‍ ദത്തയും പറഞ്ഞു.

ഷാനവാസ് ഹുസൈനെതിരെ ഇതേ സ്ത്രീ ഒന്നൊനു പിറകെ മറ്റൊന്നായി പരാതികള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ മുകുള്‍ റോത്തഗിയും സിദ്ധാര്‍ഥ ലൂത്രയും പറഞ്ഞു. ഇതില്‍ പലരും പൊലീസ് അന്വേഷിക്കുകയും കഴമ്പില്ലെന്നു കണ്ടെത്തുകയും ചെയ്തതാണ്. ഇത് അനന്തമായി തുടരാന്‍ അനുവദിക്കരുതെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും അതില്‍ ഒന്നും കണ്ടെത്തിയില്ലെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുമല്ലോയെന്നും ബെഞ്ച് പ്രതികരിച്ചു.

ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാന്‍ 2018ല്‍ വിചാരണക്കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ ഷാനവാസ് ഹുസൈന്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു