ദേശീയം

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് അബദ്ധവശാല്‍; തേജസ്വി സൂര്യ മാപ്പു പറഞ്ഞു; പ്രതികരിച്ച് വ്യോമയാന മന്ത്രി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനനത്തിന്റെ എമര്‍ജന്‍സി വാതില്‍ ബിജെപി എംപി തേജസ്വി സൂര്യ തുറന്നത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.സംഭവത്തില്‍ തേജസ്വി മാപ്പുപറഞ്ഞതായും മന്ത്രി പറഞ്ഞു. ഡിസംബര്‍ പത്തിനായിരുന്നു സംഭവം.

ചെന്നൈ - തിരുച്ചിറപ്പിള്ളി ഇന്‍ഡിഗോ 6 E 7339 വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍ യാത്രക്കാരന്‍ തുറന്നെന്നായിരുന്നു ഇന്‍ഡിഗോ അറിയിച്ചത്. സംഭവത്തില്‍ യാത്രക്കാരന്‍ ക്ഷമാപണം നടത്തിയതായും ഇന്‍ഡിഗോ അറിയിച്ചിരുന്നു. അതേസമയം തേജസ്വി സൂര്യയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അധികൃതര്‍ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുമണിക്കൂര്‍ വൈകിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ബംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് തേജസ്വി സൂര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്