ദേശീയം

രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്ത് കൊളീജിയം; മടക്കിയാല്‍ അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ജഡ്ജി നിയമനത്തില്‍ നിലപാട് കടുപ്പിച്ച്സുപ്രീം കോടതി കൊളീജിയം. കേന്ദ്രം രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ലെന്നും കൊളിജീയം വ്യക്തമാക്കി. ഇത് മടക്കിയാൽ അം​ഗീകരിക്കില്ലെന്നും മുന്നറിയിപ്പു നൽകി. 

ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്‍റേത് ഉള്‍പ്പെടെ നാല് പേരുകളാണ് അയച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡൽ​ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിർദ്ദേശം തള്ളിയത്. എന്നാൽ സ്വവര്‍ഗാനുരാഗി എന്നത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. 

ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ സോമശേഖർ സുന്ദരേശന്റെ പേരും വീണ്ടും ശുപാർശ ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയിൽ  ജഡ്ജിമാരാക്കാനുള്ള  രണ്ട് അഭിഭാഷകരുടെ പേരുകളും  മൂന്നാം തവണയും കൊളിജീയം ആവർത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''