ദേശീയം

അഞ്ചുരൂപയെ ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുരൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പഴക്കച്ചവടക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ആപ്പിളിന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

നോയിഡ ഫെയ്‌സ് വണിലാണ് സംഭവം. പഴക്കച്ചവടം നടത്തുന്ന അജയ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. അമിതും കൂട്ടുകാരനും ചേര്‍ന്നാണ് അജയിനെ മര്‍ദ്ദിച്ചത്. 

കടയില്‍ വന്ന അമിത് ആപ്പിളിന് വില ചോദിച്ചു. കിലോഗ്രാമിന് 90 രൂപ എന്ന് അജയ് പറഞ്ഞു. 85 രൂപയ്ക്ക് തരാന്‍ അമിത് ആവശ്യപ്പെട്ടു. അഞ്ചുരൂപയെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.

അമിതും അജയിയുമായുള്ള തര്‍ക്കം കണ്ട് അമിതിന്റെ കൂട്ടുകാരനും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അജയിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അജയിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'