ദേശീയം

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഊട്ടി, മൈനസ് നാല് ഡിഗ്രി; പുല്‍മേടുകള്‍ വെള്ള പുതച്ച നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ഊട്ടിയില്‍ താപനില മൈനസില്‍ എത്തി. ഊട്ടിക്കടുത്ത് അവലാഞ്ചിയില്‍ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു.

അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനില്‍ നിന്നാണു താപനില റിപ്പോര്‍ട്ട് ചെയ്തത്. പരിസര പ്രദേശം മുഴുവനും വനമേഖലയാണ്. ഇവിടെ വെള്ളത്തിനു മുകളില്‍ മഞ്ഞിന്റെ നേരിയ പാളി രൂപപ്പെടുന്നുണ്ട്. ഊട്ടി നഗരത്തില്‍ 1.6 ഡിഗ്രിയായി താപ നില കുറഞ്ഞു. ഊട്ടി, കൂനൂര്‍ , കോത്തഗിരി, ഗ്ലെന്‍മോര്‍ഗന്‍, അവലാഞ്ചി ഭാഗങ്ങളിലെ പുല്‍മേടുകള്‍ വെള്ള പുതച്ച നിലയിലാണ്.

പ്രഭാതത്തിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ചയില്‍ മേഖലയിലെ 500 ഏക്കറിലധികം തേയില തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഊട്ടിക്കടുത്ത് 20 ഏക്കറിലെ പച്ചക്കറിത്തോട്ടവും നശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത