ദേശീയം

ശ്രദ്ധ സുഹൃത്തിനെ കാണാന്‍ പോയത്‌ ഇഷ്ടമായില്ല; അഫ്താബ് പ്രകോപിതനായി; 6636 പേജ് കുറ്റപത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 6636 പേജുള്ള കുറ്റപത്രമാണ് സാകേത് കോടതിയില്‍ ഡല്‍ഹി പൊലീസ് നല്‍കിയത്. ഡല്‍ഹിയെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് അമീന്‍ പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

ജീവിതപങ്കാളിയായ ശ്രദ്ധ വാല്‍ക്കര്‍ മറ്റൊരു സുഹൃത്തിനെ കാണാന്‍ പോയതാണ് പ്രതി അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. അഫ്താബിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടായിരുന്നു യുവതി സുഹൃത്തിനെ കണ്ടത്. ഇതേച്ചൊല്ലിയുള്ള വഴക്കിനിടെ അഫ്താബ് അക്രമാസക്തനായി. തുടര്‍ന്ന് കൊലപാതകം സംഭവിച്ചതായും കുറ്റപത്രം വിശദീകരിക്കുന്നു. 

ശ്രദ്ധയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, പിന്നീട് സമീപത്തെ വനപ്രദേശങ്ങളില്‍ പലദിവസങ്ങളിലായി പ്രതി ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിനെ ഏറെ വിഷമിപ്പിച്ച, ശ്രമകരമായ അന്വേ,ണമായിരുന്നു ഇതെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ മീനു ചൗധരി വ്യക്തമാക്കി.

തന്റെ ഇഷ്ടമില്ലാതെ മറ്റൊരു സുഹൃത്തിനെ കണ്ടതാണ് ഹീനമായ ക്രൂരകൃത്യത്തിന് കാരണം. ഡിസിപി (സൗത്ത്) ചന്ദന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. കേസ് തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും ജോയിന്റ് പൊലീസ് കമ്മീഷണര്‍ മീനു ചൗധരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

റെക്കോർഡ് വിലയിലും വിൽപ്പന തകൃതി! അക്ഷയതൃതീയക്ക് ആളുകള്‍ വാങ്ങിയത് 2400 കിലോ സ്വർണം

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

കെഎസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം; കണ്ടാലറിയുന്ന 3 പേർക്കെതിരെ കേസ്

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു