ദേശീയം

എസ് സി ഒ യോഗത്തിലേക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തിലേക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയില്‍ ഈ വര്‍ഷം മെയിലാണ് എസ് സി ഒ യോഗം. യോഗത്തിലേക്ക് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെയും ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനേയും ഇന്ത്യ ക്ഷണിച്ചിരുന്നു. 

ബഹുരാഷ്ട്ര സംഘടനാ യോഗത്തിന്റെ ആതിഥേയരാഷ്ട്രമെന്ന നിലയിലാണ് പാകിസ്ഥാന്‍, ചൈന നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയേയും ക്ഷണിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് സി ഒ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഭൂട്ടോയും ക്വിന്‍ ഗാങ്ങും നിലപാട് അറിയിച്ചിട്ടില്ല. 

പാക് നേതാക്കളെ ക്ഷണിച്ചത് ഇന്ത്യ-പാക്ക് ബന്ധങ്ങളെ ചര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ഷണം സ്വീകരിച്ചാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ വിദേശകാര്യമന്ത്രി തലത്തില്‍ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാന്‍ ആവശ്യപ്പെട്ടേക്കും. ഇതിനോട് ഇന്ത്യ സമ്മതം അറിയിച്ചേക്കുമെന്നാണ് സൂചന. ക്ഷണം സ്വീകരിച്ചാല്‍ 2011 ന് ശേഷം ആദ്യമായാകും പാക് ഭരണാധികാരി ഇന്ത്യയിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു