ദേശീയം

16കാരിക്ക് ഹൃദയാഘാതം; ക്ലാസുമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു; കണ്ണുകള്‍ ദാനം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ അതിശൈത്യത്തെ തുടര്‍ന്ന് പതിനാറു വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വൃന്ദ ത്രിപാദിയാണ് ക്ലാസ് മുറിക്കകത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇന്‍ഡോറിലെ ഉഷാ നഗറിലെ സ്‌കൂളിലാണ് സംഭവം. 

ഉടന്‍ തന്നെ വൃന്ദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പെ വിദ്യാര്‍ഥിനി മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതിശൈത്യമാകാം മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. വീഴ്ചയില്‍ താടിയെല്ലിന് പരിക്കേറ്റതായും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മരണത്തിന് പിന്നാലെ കുടുംബം വിദ്യാര്‍ഥിനിയുടെ കണ്ണുകള്‍ ദാനം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി