ദേശീയം

എടിഎം മെഷീന്‍ പിഴുതെടുത്തു; മോഷ്ടിച്ചത് 38 ലക്ഷം, ഞെട്ടി പൊലീസ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ എടിഎം മെഷീന്‍ പിഴുതെടുത്ത് എട്ടുലക്ഷം രൂപ മോഷ്ടിച്ചു. മൂന്ന് മോഷ്ടാക്കള്‍ ചേര്‍ന്ന് എടിഎം മെഷീന്‍ പിഴുതെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അജ്മീര്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീനാണ് മോഷ്ടാക്കള്‍ പിഴുതെടുത്ത്, അതില്‍ ഉണ്ടായിരുന്ന എട്ടുലക്ഷം രൂപ കവര്‍ന്നത്. മാസ്‌ക് ധരിച്ചാണ് മോഷ്ടാക്കള്‍ എടിഎം ബൂത്തില്‍ എത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് തൊട്ടടുത്തുള്ള നഗരത്തിലും സമാനമായ മോഷണം നടന്നിട്ടുണ്ട്. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ ആളുകള്‍ തന്നെയായിരിക്കും എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അരയില്‍ നഗരത്തിലെ എടിഎം മെഷീനില്‍ നിന്ന് 30ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ