ദേശീയം

സ്വകാര്യ നഴ്‌സിങ് ഹോമില്‍ തീപിടിത്തം; ഡോക്ടര്‍ ദമ്പതികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്വകാര്യ നഴ്‌സിങ് ഹോമില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഡോക്ടര്‍ ദമ്പതികളും ബന്ധുവും ഉള്‍പ്പെടെയാണ് മരിച്ചത്.

ധന്‍ബാദില്‍ പുലര്‍ച്ചെ രണ്ടുമണിക്കാണ് അപകടം ഉണ്ടായത്. സ്വകാര്യ നഴ്‌സിങ് ഹോം ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര ബന്ധു സോഹന്‍, വീട്ടുജോലിക്കാരി താരാ ദേവി ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. അഞ്ചാമത്തെയാളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

വീട്ടില്‍ തന്നെയാണ് സ്വകാര്യ നഴ്‌സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നത്. സ്റ്റോര്‍ റൂമില്‍ നിന്നാണ് തീ പടര്‍ന്നത്. തീ ഉയര്‍ന്നതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണമെന്ന് ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍