ദേശീയം

വെടിവെച്ചത് പൊലീസ് ഉദ്യോഗസ്ഥന്‍, കാറില്‍ നിന്ന് ഇറങ്ങവേ നിറയൊഴിച്ചു; ഒഡീഷ മന്ത്രിയുടെ നില അതീവ ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യ മന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു.എഎസ്‌ഐ ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ എഎസ്‌ഐയെ പൊലീസിന് കൈമാറി. എഎസ്‌ഐയെ ചോദ്യം ചെയ്ത് വരികയാണ്.

അതിനിടെ നെഞ്ചില്‍ വെടിയേറ്റ മന്ത്രി നബ ദാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ജാര്‍സുഗുഡയില്‍ നിന്ന് മന്ത്രിയെ എയര്‍ലിഫ്റ്റ് വഴി ഭുവനേശ്വറില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റും.

ജര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറിലാണ് സംഭവം.  ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കില്‍ വച്ച് പൊതുപരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ നിന്ന് ഇറങ്ങവേയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. മന്ത്രിക്ക് നേരെ നാലഞ്ചുതവണയാണ് നിറയൊഴിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

മഷി പുരട്ടിയ കൈകളുമായി പോകൂ; തീയറ്ററില്‍ നിന്ന് പകുതി പൈസയ്ക്ക് സിനിമ കാണാം

ഷവര്‍മയുടെ കൂടെ നല്‍കിയ മുളകിന് വലുപ്പം കുറഞ്ഞു, കടയുടമയേയും മക്കളേയും ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു

നിലനില്‍പ്പിനായി പോരാടുന്ന പ്രാദേശിക പാര്‍ട്ടികള്‍

'സോളാര്‍ കമ്പനികള്‍ തെറ്റിദ്ധരിപ്പിച്ചതാണോ?, ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല'; കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്