ദേശീയം

പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി; ലോക്കോ ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ സിസിടിവിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി ചീഫ് ലോക്കോ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി. മുംബൈയില്‍ വൈല്‍ പാര്‍ലെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

റെയില്‍വേ പ്ലാറ്റ് ഫോമില്‍ ട്രയിന്‍ വരാനായി കാത്തുനില്‍ക്കുന്ന ലോക്കോ ഇന്‍സ്‌പെക്ടറെ സിസിടിവിയില്‍ കാണാം. ട്രെയിന്‍ അടുത്തെത്താറായപ്പോള്‍ പാളത്തിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലെ മറ്റ് യാത്രക്കാര്‍ അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദമല്ല ലോക്കോ ഇന്‍സ്‌പെക്ടറുടെ മരണത്തിന് കാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍