ദേശീയം

ഒഡീഷ ട്രെയിൻ ദുരന്തം; സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ അർച്ചന ജോഷിയെ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബാലസോർ ട്രെയിൻ ദുരന്തത്തിൽ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നടപടിയുമായി ഇന്ത്യൻ റെയിൽവെ. സൗത്ത് ഈസ്റ്റേൺ റെയിൽവെ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് അർച്ചന ജോഷിയെ മാറ്റി. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു. പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും. 

ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഈ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവെയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ 'പതിവ് രീതി' അനുസരിച്ച് മാത്രമാണെന്ന വിശദീകരണത്തോടെയാണ് റെയിൽവെ ഇവരെ മാറ്റിയത്.

ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 292 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.

ഈ വാർത്ത കൂടി വായിക്കൂ 

പുടിനെ ഫോണിൽ വിളിച്ച് മോദി; സൈനിക അട്ടിമറിക്കെതിരായ നടപടികളിൽ പിന്തുണ അറിയിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; മധ്യകേരളത്തില്‍ മഴ കനക്കും; ന്യൂനമര്‍ദം തീവ്രമാകും

ജോസേട്ടായിയുടെ വൺമാൻ ഷോ; അടിയുടെ പെരുന്നാളുമായി 'ടർബോ'

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; വര്‍ക്കലയില്‍ കടലില്‍ ചാടിയ 14കാരി മരിച്ചു; സുഹൃത്തിനായി തിരച്ചില്‍

സ്വന്തമായി തുന്നിയെടുത്ത വസ്ത്രത്തില്‍ കാനില്‍; മനം കവര്‍ന്ന് നാന്‍സി ത്യാഗി

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി ഓഹരി വിപണി, സെന്‍സെക്‌സ് 75,000ന് മുകളില്‍; ആയിരം പോയിന്റിന്റെ നേട്ടം, ഓട്ടോ ഓഹരിയിൽ റാലി