ദേശീയം

എടുത്ത ഏഴ് വാഹന ഇന്‍ഷുറന്‍സ് പോളിസിയും 'വ്യാജന്‍'; നഷ്ടമായത് 46,000 രൂപ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വ്യാജ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റയാള്‍ക്കെതിരെ കേസ്. ഒാട്ടോമൊബൈല്‍ പാര്‍ട്‌സ് വില്‍ക്കുന്ന ഉടമയെ കബളിപ്പിച്ച് 46,370 രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു.

നവി മുംബൈയിലാണ് സംഭവം. തന്റെ ഏഴു വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് 2018ലാണ് ഓട്ടോമൊബൈല്‍ പാര്‍ട്‌സ് വില്‍ക്കുന്ന ഉടമ പ്രതിയെ സമീപിച്ചത്. ഇന്‍ഷുറന്‍സ് പോളിസിക്കായി 46,370 രൂപയാണ് കൈമാറിയത്. 

ഇതില്‍ ഒരു വാഹനത്തിന് ആക്‌സിഡന്റ് ക്ലെയിം തേടിയപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്. പരിശോധനയില്‍ പ്രതി നല്‍കിയ ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വഞ്ചന, വ്യാജ നിര്‍മിതി അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു