ദേശീയം

വിവാഹച്ചടങ്ങിനിടെ വധു അതിഥികളെ ചുംബിച്ചു; സിഗരറ്റ് വലിച്ച് അമ്മ; കല്യാണം വേണ്ടെന്ന് വച്ച് വരന്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  വധുവും അമ്മയും കാണിച്ച ''മോശം പെരുമാറ്റ'ത്തിന്റെ പേരില്‍ വരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി. വിവാഹച്ചടങ്ങില്‍ വച്ച് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ വധു അവരെ ഉമ്മവച്ചതും വധുവിന്റെ അമ്മ പുകവലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിച്ചത്. ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയിലാണ് സംഭവം.

വിവാഹ ചടങ്ങിനായി എത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ താമസിയാതെ വധുവിന്റെ അമ്മയെ മദ്യലഹരയില്‍ കാണപ്പെടുകയും ചടങ്ങിനെത്തിയവരുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതിയതായും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതില്‍ അസ്വസ്ഥരായ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

'വധുവിന്റെയും അമ്മയുടെയും മോശം പെരുമാറ്റമാണ് മകന്‍ വിവാഹത്തിന് വിസമ്മതിച്ചതിന് കാരണം'- വരന്റെ അച്ഛന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു