ദേശീയം

ഉത്തരേന്ത്യയില്‍ സംഹാരതാണ്ഡവമാടി മഴ, 24 മരണം; വീടുകളും കാറുകളും ഒലിച്ചുപോയി, നഗരത്തില്‍ പ്രളയജലം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഉത്തരേന്ത്യയില്‍ കനത്തമഴയില്‍ ജനങ്ങള്‍ ദുരിതത്തില്‍. മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയില്‍ ഉത്തേരന്ത്യയില്‍ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. പല നഗരങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. വരും ദിവസങ്ങളിലും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഹിമാചല്‍ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളും കടകളും ഒലിച്ചുപോയി. കുത്തിയൊലിച്ചുവന്ന പ്രളയ ജലത്തില്‍ വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.രവി, ബിയാസ്, സത്‌ലജ്, ചെനാബ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മണ്ടിയിലെ തുംഗയില്‍ വീട് ഒലിച്ചുപോകുന്നതിന്റെയും നഗരത്തിലൂടെ കുത്തിയൊലിച്ച് പ്രളയജലം ഒഴുകുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോളനില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 135 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച പെയ്തത്. 1971ലെ 105മില്ലിമീറ്റര്‍ മഴയാണ് പഴങ്കഥയായത്.

ഉത്തരാഖണ്ഡിലും സമാനമായ നിലയില്‍ മിന്നല്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്തുവ, സാംബ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലും കനത്തമഴയാണ് തുടരുന്നത്. താഴ്്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. പ്രളയ സാഹചര്യം നിരീക്ഷിക്കുന്നതിന് ഡല്‍ഹിയില്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും കനത്തമഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി