ദേശീയം

ഡോക്ടറായി, എന്‍ജിനിയറായി കറങ്ങി നടക്കും; കെണിയില്‍ വീണത് മധ്യവയസ്‌കകള്‍; 35 വയസില്‍ 15 കല്യാണം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ മൈസുരു ജില്ലയില്‍ നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ മഹേഷാണ് പിടിയിലായത്. മധ്യവയസ്‌കരായ സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ കൂടുതലെന്നും പൊലിസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ മഹേഷ് പതിനഞ്ച് സ്ത്രീകളെ വിവാഹം ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് കാറും,  വളകള്‍, നെക്‌ലേസ്, മോതിരം, ഉള്‍പ്പടെ നിരവധി സ്വര്‍ണാഭരണങ്ങളും 7 മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. 

ഡോക്ടര്‍, എന്‍ജീനിയര്‍, സിവില്‍ കോണ്ടാക്ടര്‍ തുടങ്ങിയവയാണ് തന്റെ തൊഴിലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയത്. അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം മഹേഷ് വിവാഹാലോചന നടത്തും. വിവാഹ ശേഷം അവരുടെ പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം സ്ഥലം വിടുകയാണ് മഹേഷിന്റെ രീതിയെന്ന് പൊലീസ് പറയുന്നു.

മാട്രിമോണിയല്‍ പരസ്യത്തില്‍ ഡോക്ടറാണെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇയാളുടെ കെട്ടിച്ചമച്ച കഥകള്‍ കേട്ട് വിശ്വസിച്ച വിശാഖപട്ടണം സ്വദേശിയായ ഹേമലത ഇയാളെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മഹേഷ് ഹേമലതയുടെ പണവും ആഭരണങ്ങളുമായി മുങ്ങി.തുടര്‍ന്ന് ഹേമലത പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം