ദേശീയം

സഖ്യത്തിന് 'ഇന്ത്യ' എന്ന പേരിട്ടു; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിശാല സഖ്യത്തിന് ' ഇന്ത്യ' എന്ന് ചുരുക്കെഴുത്തു വരുന്ന പേരിട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ഡല്‍ഹി ബര്‍ക്കംഭ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോ. അവിനാശ് മിശ്രയെന്ന ആള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി. 

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം,എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ, സിപിഎം, ആര്‍എസ്പി, ശിവസേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌നാ ദള്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എംഡിഎംകെ, വിസികെ, കെഎംഡികെ, സിപിഐഎംല്‍, എംഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കു്‌നത്. 

കഴിഞ്ഞദിവസം ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിശാല സഖ്യത്തിന് 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' എന്ന് പേര് നല്‍കിയിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം