ദേശീയം

ശരദ് പവാറിന് തിരിച്ചടി; നാഗാലാന്‍ഡിലെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും അജിത് പവാറിനൊപ്പം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു. ഏഴ് എംഎല്‍എമാരാണ് നാഗാലാന്‍ഡില്‍ എന്‍സിപിക്ക് ഉള്ളത്. ഇവര്‍ നേരത്തെ, എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുരുന്നു. 

മഹാരാഷ്ട്ര കഴിഞ്ഞാല്‍ എന്‍സിപിക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള സംസ്ഥാനമാണ് നാഗാലന്‍ഡ്. അജിത് പവാര്‍ പക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായി എംഎല്‍എമാര്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മഹാരാഷ്ട്ര എന്‍സിപി ഘടകം പിളര്‍ത്തി അജിത് പവാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നിരുന്നു. 35 എംഎല്‍എമാരാണ് അജിത് പക്ഷത്തിനൊപ്പമുള്ളത്. തങ്ങളാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നും അജിത് പവാര്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, കേരളത്തിലെ എന്‍സിപി ഘടകം ശരദ് പവാറിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ഹെൽമെറ്റ് തിരിച്ചു ചോദിച്ചതിലുള്ള വൈരാ​ഗ്യം; തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് ആക്രമിച്ച് സംഘം

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്