ദേശീയം

രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ; 4.4 തീവ്രത

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: രാജസ്ഥാനിൽ അര മണിക്കൂറിനിടെ മൂന്ന് തവണയായി ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 വരെ തീവ്രത രേഖപ്പെടുത്തി. ജയ്പുരിലാണ് ഭൂചലനം. പത്ത് കിലോമീറ്റർ വരെ കുലുക്കം അനുഭപ്പെട്ടു. 

നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപയാവും ഇല്ല. അര മണിക്കൂറിനിടെയാണ് മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. 

ഇന്ന് പുലർച്ചെ 4.09നാണ് ആദ്യ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4ആണ് തീവ്രത രേഖപ്പെടുത്തിയത്. മൂന്ന് മിനിറ്റിനുള്ളിൽ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. പിന്നീട് 4.22നും 4.25നും തുടർ ചലനങ്ങളുണ്ടായി. 3.1, 3.4 എന്നിങ്ങനെയായിരുന്നു തീവ്രത. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു