ദേശീയം

പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചു; തലയിൽ തൊഴിച്ചു; വീഡിയോ വൈറല്‍, ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ആഗ്ര: പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ആഗ്ര പൊലീസിന്റെ നടപടി. അബോധാവസ്ഥയില്‍ കിടക്കുന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുന്നതും തലയില്‍ തൊഴിക്കുന്നതും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ട്. 

പരിക്കേറ്റു കിടന്നയാളെ യുവാവും സുഹൃത്തുക്കളും അസഭ്യം വിളിക്കുന്നുമുണ്ട്. മൂന്നു-നാലു മാസം മുമ്പുണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായ വീഡിയോ എന്നും, അതിക്രമം കാണിച്ച മറ്റു പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സൂരജ് കുമാര്‍ റായ് പറഞ്ഞു. 

സംഭവത്തില്‍ ഇതുവരെ ഒരു പൊലീസ് സ്റ്റേഷനിലും ഇരയായ വ്യക്തി പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആദിത്യ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഡിസിപി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു