ദേശീയം

മണിപ്പൂരിലെ കലാപ ഭൂമിയിലേക്ക് 'ഇന്ത്യ'; സാഹചര്യം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കും, സന്ദർശനം ഇന്നും നാളെയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ്‌ അലയൻസ്‌) മണിപ്പൂർ സന്ദർശനം ഇന്ന് മുതൽ. 
പ്രതിപക്ഷ സഖ്യത്തിലെ 21 എംപിമാർ മണിപ്പൂരിലെ കലാപ മേഖല സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തും. ഇന്ന് ഉച്ചയോടെ സംഘം ഇംഫാൽ വിമാനത്താവളത്തിൽ എത്തും.

ആദ്യം മലയോര മേഖലയും പിന്നീട് താഴ്‌വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന സന്ദർശനത്തിൽ മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായറാഴ്‌ച പ്രതിപക്ഷ സംഘം മണിപ്പൂർ ​ഗവർണർ അനുസൂയ ഉകെയ്‌യെ കാണും. രണ്ട് സംഘങ്ങളായിട്ടാണ് സന്ദർശനം.

കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ (ആർഎസ്‌പി), എഎ റഹീം (സിപിഎം), സന്തോഷ് കുമാർ(സിപിഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും സംഘത്തിലുണ്ട്. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍