ദേശീയം

സണ്‍ ഗ്ലാസ് വച്ചു; നല്ല വസ്ത്രം ധരിച്ചു; ഗുജറാത്തില്‍ ദളിത് യുവാവിന് ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  മാന്യമായി വസ്ത്രം ധരിച്ചതിനും സണ്‍ ഗ്ലാസ് വച്ചതിനും ദളിത് യുവാവ് മേല്‍ജാതിക്കാരുടെ മര്‍ദനം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പാലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും മര്‍ദനമേറ്റു. നിലവില്‍ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട ധരിച്ചതിനുമാണ് തന്നെയും അമ്മയെയും ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വീടിന് പുറത്തുനില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്നേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ മേല്‍ജാതിക്കാരായ ആറ് പേര്‍ തന്നെ വടികളുമായി ആക്രമിക്കുകയായിരുന്നു. എന്തിനാണ് സണ്‍ഗ്ലാസ് ധരിച്ചതെന്ന് ചോദിച്ചായിരുന്നു ക്രൂരമര്‍ദനമെന്നും പൊലീസ് പറഞ്ഞു. തന്നെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മയെയും അവര്‍ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. പട്ടികജാതി- പട്ടികവകുപ്പ് അതിക്രമങ്ങള്‍ തടയല്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം'

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

'ആരാധകരെ ഇതിലെ, സൗജന്യ ടാറ്റു പതിക്കാം!'- ചരിത്ര നേട്ടത്തിന്റെ സ്മരണയ്ക്ക് ലെവര്‍കൂസന്റെ 'ഓഫര്‍'

11 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍, ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്തെ ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന, കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍