ദേശീയം

കടലില്‍ മുങ്ങിത്താഴ്ന്ന് യുവാക്കള്‍;  സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട മൂന്നു യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി എംഎല്‍എ. ഗുജറാത്തിലെ രജുലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഹിര സോളങ്കിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട ഒരു യുവാവ് മുങ്ങിമരിച്ചു. 

പട്വ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.  കല്‍പേഷ് ഷിയാല്‍, വിജയ് ഗുജാരിയ, നികുല്‍ ഗുജാരിയ, ജീവന്‍ ഗുജാരിയ എന്നീ നാലു യുവാക്കളാണ് കടലില്‍ കുളിക്കാനിറങ്ങിയത്. 

കനത്ത തിരമാലയില്‍ പെട്ട യുവാക്കള്‍ മുങ്ങിപ്പോകുന്നത് കടല്‍ തീരത്തുണ്ടായിരുന്ന എംഎല്‍എയും സംഘവും കണ്ടു. ബോട്ടുമായി എത്തിയ സോളങ്കിയും സംഘവും കടലില്‍ ചാടി മൂന്നു യുവാക്കളെ രക്ഷപ്പെടുത്തി. എന്നാല്‍ ജീവന്‍ ഗുജാരിയ ഒഴുക്കില്‍പ്പെട്ടു. ഇയാളുടെ മൃതദേഹം വൈകുന്നേരം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ