ദേശീയം

വീണ്ടും ബിജെപി സഖ്യത്തിന് ചന്ദ്രബാബു നായിഡു; അമിത് ഷായുമായി ചര്‍ച്ച, ലക്ഷ്യം തെലങ്കാന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്താന്‍ തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഡല്‍ഹിയിലെത്തിയ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. 

ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന തെലങ്കാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ബിജെപിയും ടിഡിപിയും സഖ്യമായി മത്സരിച്ചേക്കുമെന്നാണ് സൂചന. 

എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ടിഡിപി 2018ലാണ് സഖ്യം ഉപേക്ഷിച്ചത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാന്‍ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു. എന്നാല്‍ മൂന്നു സീറ്റ് മാത്രമാണ് ടിഡിപിക്ക് നേടാനായത്. കഴിഞ്ഞ പോര്‍ട്ട് ബ്ലെയര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നായിഡു വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം