ദേശീയം

രാജ്‌നാഥ് സിങ് കൊച്ചിയില്‍; ഐഎന്‍എസ് വിക്രാന്തില്‍ യോഗാ ദിനാഘോഷം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിലെത്തി. ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികളിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്. രാത്രി നാവികസേനയുടെ ഹൈഡ്രോഗ്രഫിക് സര്‍വേ കപ്പലുകള്‍ സന്ദര്‍ശിക്കുന്ന മന്ത്രി, നാവിഗേഷനല്‍ ചാര്‍ട്ട് പുറത്തിറക്കും. നാവികത്താവളത്തില്‍ ഹൈഡ്രോഗ്രഫിക് സര്‍വേ പരിശീലനം പൂര്‍ത്തിയാക്കുന്ന വിദേശ കെഡറ്റുകളുമായി മന്ത്രി ആശയവിനിമയം നടത്തും.

നാളെ രാവിലെ 6നു ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാവികര്‍ക്കൊപ്പം മന്ത്രി യോഗാഭ്യാസങ്ങളില്‍ പങ്കെടുക്കും. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലാണു പരിപാടി. 10നു നാവികസേന ആസ്ഥാനത്തെ പുതിയ ഷിപ്പ് ഹാന്‍ഡ്ലിങ് സിമുലേറ്റര്‍ ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ഉച്ചയ്ക്ക് 12നു ഡല്‍ഹിയിലേക്കു മടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

'ലോകകപ്പില്‍ വിരാട് കോഹ്‌ലി ഓപ്പണറായി ഇറങ്ങണം'