ദേശീയം

ഭീകരത കയറ്റുമതി ചെയ്യുന്നവരോട് സന്ധിയില്ല, ലോക രാഷ്‌ട്രങ്ങൾ ഒന്നിക്കണം: യുഎസ് കോൺ​ഗ്രസിൽ മോദി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്‌ടൺ: ഭീകരത കയറ്റുമതി ചെയ്യുന്നവരോട് യാതൊരു സന്ധിയും പാടില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും യുഎസ് കോൺ​ഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് പതിറ്റാണ്ടിന് മുൻപുണ്ടായ 9/11 ഭീകരാക്രമണത്തിനും മുംബൈയിൽ നടന്ന 26/11 ഭീകരാക്രമണത്തിനും ശേഷം ഇപ്പോഴും ഭീകരവാദം ലോകത്തിന് ഗുരുതരമായ ഒരു ഭീഷണിയായി തുടരുന്നു. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് മറികടക്കണമെന്നും മോദി പറഞ്ഞു. 

രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും ബഹുമാനിക്കണം. ഐഎസ് പോലുള്ള ഭീകര സംഘടനകൾക്കെതിരെ എല്ലാ രാജ്യങ്ങളും യോ​ജിച്ച് നടപടി സ്വീകരിക്കണം. ഇന്ത്യ ഇക്കാര്യം പലതവണ പാകിസ്ഥാനെ അറിയിച്ചതാണ്. ആളില്ലാത്ത വിമാനങ്ങളും ഡ്രോണുകളും അതിർത്തി ലംഘിക്കുന്നത് ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. ഇത് യുദ്ധകാലമല്ല, ചർച്ചകളുടേയും നയതന്ത്രത്തിന്റെയും കാലഘട്ടമാണെന്നും പ്രധാനമന്ത്രി മോദി ഓർമിപ്പിച്ചു. യുഎസ് കോൺ​ഗ്രസിന്റെ സംയുക്ത സമ്മേളത്തെ രണ്ടാം തവണ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?