ദേശീയം

ബൈക്ക് യാത്രികനെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; നിര്‍ത്താതെ പോയി; യുപിയില്‍ യുവാവിന് ദാരുണാന്ത്യം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റയുവാവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 42കാരനായ മുറാദ് അലിയാണ് മരിച്ചത്. ഇയാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനം ഇടിച്ചിട്ടത്. ബറേലി സോണിലുള്ള അഡീഷണല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വാഹനമാണ് ബൈക്കില്‍ ഇടിച്ചത്.

നീലനിറത്തിലുള്ള എസ്യുവി അലിയെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ അലി പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്ക്് ഭാര്യയും അഞ്ച് മക്കളുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു