ദേശീയം

ബിജെപി പിന്തുണയ്ക്കും; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍പിപി

സമകാലിക മലയാളം ഡെസ്ക്

ഷിംല: ആര്‍ക്കും ഭൂരിക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്‍പിപിയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനം. നിലവിലെ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കൊണാര്‍ഡ് സാഗ്മ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി തീരുമാനം. ഇതിന് പിന്നാലെ ബിജെപി മേഘാലയ അധ്യക്ഷന്‍ ഏണസ്റ്റ് മേവയര്‍ കൊണാര്‍ഡ് സാഗ്മയുമായി കൂടിക്കാഴ്ച നടത്തി. 

സാഗ്മയുമായുള്ള ചര്‍ച്ചയ്യ് ശേഷം, ബിജെപി സംസ്ഥാന നേതൃത്വത്തിനോട് എന്‍പിപി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ജെപി നഡ്ഡ ആവശ്യപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. 

മേഘാലയയില്‍ എന്‍പിപിക്ക് 25 സീറ്റും ബിജെപിക്ക് രണ്ടു സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ചു സീറ്റ് വീതം നേടി. 30 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപി-ബിജെപി സഖ്യ സര്‍ക്കാരിയിരുന്നു മേഘാലയയില്‍ അധികാരത്തിലിരുന്നത്. തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്