ദേശീയം

'അമ്മ ക്ഷമിക്കണം.., എനിക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല', 16കാരൻ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിൽ ക്ലാസ് മുറിക്കുള്ളിൽ കോളജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. പഠനത്തിലുള്ള സമർദ്ദത്തെ തുടർന്നാണ് 16കാരനായ വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സൂചന. ഹൈദരാബാദിലെ നഴ്‌സിങ് ജൂനിയർ കോളജിലെ ക്ലാസ് മുറിക്കുള്ളിലാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. കോളജ് പരിസരത്ത് നിന്നും വിദ്യാർഥിയുടെതെന്ന് സംശയിക്കുന്ന ഒരു ആത്മഹത്യാകുറിപ്പും പൊലീസിന് കിട്ടി.

തനിക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും തനിക്ക് അമ്മ മാപ്പ് നൽകണമെന്നും വിദ്യാർഥി കുറിപ്പിൽ പറയുന്നുണ്ട്. താൻ അനുഭവിച്ച പീഡനം മറ്റാരും അനുഭവിക്കാൻ പാടില്ലെന്നും അവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും എന്നിങ്ങനെ നിരവധി കാര്യങ്ങൾ വിദ്യാർഥിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. അതേസമയം ചൊവ്വാഴ്ച വൈകുന്നേരം പിതാവ് ഹോസ്റ്റലിൽ വിദ്യാർഥിയെ കാണാൻ വന്നപ്പോൾ താൻ കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്‌തത്.

ഐഐടി പരിശീലനവുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാർഥികൾ രാത്രി പത്ത് മണി വരെ പഠനത്തിലായിരുന്നു. തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സുഹൃത്ത് കൂടെയില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ വിദ്യാർഥിയെ കാണാതായ വിവരം അറിയിച്ചിട്ടും അധ്യാപകർ സഹായത്തിനെത്തിയില്ലെന്ന് സഹപാഠികൾ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു