ദേശീയം

മേഘാലയയില്‍ സാങ്മയ്ക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞ മാര്‍ച്ച് 7ന്

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതായും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയതായും സാങ്മ പറഞ്ഞു. 

മേഘാലയ ഗവര്‍ണര്‍ ഫഗു ചൗഹാന് സാങ്മ ഇന്ന് രാജിക്കത്ത് കൈമാറി. കോണ്‍റാഡ് സാങ്മയ്ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 എംഎല്‍എമാരും രാജ്ഭവനില്‍ സന്നിഹിതരായിരുന്നു. 26 പേര്‍ എന്‍പിപിയുടെയും രണ്ടുപേര്‍ ബിജെപിയുടെയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

സൗത്ത് തുറ മണ്ഡലത്തില്‍ നിന്ന്  5,016 വോട്ടിനാണ് കോണ്‍റാഡ് സാങ്മയുടെ വിജയം. ബിജെപി സ്ഥാനാര്‍ഥി ബെര്‍ണാഡ് എന്‍ മറാക്കിനെയാണ് സാങ് മ പരാജയപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം