ദേശീയം

ഫീസ് മുടങ്ങിയതിന് പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തി; 14കാരി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്തില്‍ 14കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഫീസ് അടയ്ക്കാത്തതിന്റെ പേരിലാണ് പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബറേലി ബരാദാരിയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്പി രാഹുല്‍ ഭാട്ടി അറിയിച്ചു. 

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്നതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഫീസ് അടയ്ക്കാന്‍ കുറച്ചുദിവസം കൂടി സാവകാശം നല്‍കണമെന്ന് സ്‌കൂള്‍ അധികൃതരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കുട്ടിയെ വെള്ളിയാഴ്ച പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന് അച്ഛന്‍ അശോക് കുമാര്‍ ആരോപിക്കുന്നു. വീട്ടില്‍ തിരിച്ചെത്തിയ മകള്‍ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ