ദേശീയം

ഒന്നൊന്നര പ്രതികാരം, ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ളിച്ചോടിപ്പോയ ഭാര്യയോട് ഒരു ഒന്നൊന്നര പ്രതികാരം ചെയ്‌ത ഭർത്താവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നീരജും റൂബി ദേവിയും 2009 ലാണ് വിവാഹിതരാകുന്നത്. ഇരുവർക്കും നാല് മക്കളുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ഭാര്യയും രണ്ട് മക്കളുമുള്ള മറ്റൊരാളുമായി പ്രണയബന്ധത്തിലായി. കഴിഞ്ഞ വർഷം ഇയാൾക്കൊപ്പം ഭാര്യ ഒളിച്ചോടി വിവാഹം കഴിച്ചു.

തുടർന്ന് ഭാര്യയെ തട്ടികൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നീരജ് കാമുകൻ മുകേഷിനെതിരെ പരാതി നൽകിയെങ്കിലും ഇരുവരെയും കണ്ടെത്താനിയില്ല. ഇതോടെ മുകേഷിന്റെ ഭാര്യയെ നീരജ് വിവാഹം കഴിക്കുകയായിരുന്നു. രണ്ട് ഭാര്യമാരുടെയും പേരുകൾ ഒന്നാണെന്നാണ് മറ്റൊരു പ്രത്യേകത.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രസകരമായ നിരവധി കമന്റുകളും ഉയർന്നു. ഇതെല്ലാം റൂബി ദേവിയെ കല്യാണം കഴിക്കാനുള്ള നീരജിന്റെ പ്ലാനായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാളാകട്ടെ എല്ലാത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഓർക്കണമെന്നും പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും