ദേശീയം

ചവര്‍കൂന പറന്നുയര്‍ന്നു; ലാന്‍ഡ് ചെയ്യാനാകാതെ വട്ടമിട്ടു, യെഡിയൂരപ്പയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലാന്‍ഡിങിന് ശ്രമിക്കവെ ഹെലിപാഡിലെ ചവറുകള്‍ പറന്ന് അന്തരീക്ഷത്തില്‍ പൊടിമൂടിയതാണ് അപകടസാഹചര്യമുണ്ടായത്. 

കലബുര്‍ഗിയിലെ ജെവാര്‍ഗിയിലാണ് സംഭവം നടന്നത്. ബിജെപിയുടെ വിജയ് സങ്കല്‍പ് ജാഥയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് യെഡിയൂരപ്പ എത്തിയത്. നേതാക്കളുടെ യാത്രാ സൗകര്യത്തിന് വേണ്ടി താത്ക്കാലിക ഹെലിപാഡ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ യെഡിയൂരപ്പയുടെ ഹെലികോപ്റ്റര്‍ എത്തിയപ്പോള്‍ കാറ്റില്‍ പ്രദേശത്തെ ചവറുകള്‍ വന്‍തോതില്‍ പറന്നുയരുകയായിരുന്നു. 

ആകാശത്ത് ഏറെനേരം വട്ടമിട്ട് പറന്ന ഹെലികോപ്റ്റര്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ഹെലിപാഡ് കവര്‍ ചെയ്തതിന് ശേഷമാണ് നിലത്തിറക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ