ദേശീയം

നീറ്റ്: അപേക്ഷ തുടങ്ങി, അവസാന തിയതി ഏപ്രിൽ ആറ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യുജി) അപേക്ഷാ നടപടികൾ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഏപ്രിൽ ആറാം തിയതി രാത്രി ഒൻപത് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് അടയ്ക്കാൻ രാത്രി 11:50 വരെ അവസരമുണ്ട്.

ജനറൽ വിഭാ​ഗത്തിന് 1700 രൂപയാണ് പരീക്ഷാഫീസ്. ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാ​ഗത്തിന് 1,600 രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/മൂന്നാം ലിംഗക്കാർക്കുള്ള ഫീസ് 900 രൂപയാണ്. പരീക്ഷാ ഫീസിന് പുറമേ ജിഎസ്ടിയും പ്രോസസ്സിംഗ് ചാർജുകളും അടയ്ക്കണം. 

മെയ് ഏഴാം തിയതിയാണ് പരീക്ഷ. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാം. 

എങ്ങനെ അപേക്ഷിക്കാം?

neet.nta.nic.in എന്ന വെബ്സൈറ്റിലെ ഹോം പേജിൽ കാൻഡിഡേറ്റ് ആക്റ്റിവിറ്റി ടാബിന് താഴെയുള്ള NEET UG ആപ്ലിക്കേഷൻ ലിങ്ക് തുറക്കുക. രജിസ്റ്റ്ർ ചെയ്തുകഴിയുമ്പോൾ ലോഗിൻ ക്രെഡൻഷ്യലുകൾ ലഭിക്കും. ഇതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച്, രേഖകൾ അപ്ലോഡ് ചെയ്ത് പണമടയ്ക്കണം. ഫീസ് അടച്ചതിന്റെ കൺഫർമേഷൻ ഡൗൺലോഡ് ചെയ്ത് സമർപ്പിക്കണം. 

അപേക്ഷ നൽകാൻ ഉപയോ​ഗിച്ച ഫോട്ടോയുടെ ഒരു കോപ്പിയും പണം അടച്ചതിന്റെ വിവരങ്ങളും കൈയിലുണ്ടാകണം. പരീക്ഷയുടെ പിന്നീടുള്ള ഘട്ടത്തിൽ ഈ രേഖകൾ ആവശ്യമായി വന്നേക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

'നെഞ്ചിലേറ്റ ക്ഷതം മരണകാരണമായി'; തിരുവനന്തപുരത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ഇനി ലിങ്ക്ഡ് ഡിവൈസിലും ചാനല്‍ ക്രിയേറ്റ് ചെയ്യാം; വരുന്നു പുതിയ അപ്‌ഡേറ്റ്