ദേശീയം

എച്ച്3എന്‍2 ബാധിച്ച് രാജ്യത്ത് രണ്ടു മരണം; 90ലധികം പേര്‍ക്കു വൈറസ് ബാധയെന്നു റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധ മൂലം രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരണം. കര്‍ണാടക, ഹരിയാന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കര്‍ണാടകയില്‍ ഹാസനില്‍നിന്നുള്ള ഏര ഗൗഡയാണ് (82) മരിച്ചത്. പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആറിനു മരിച്ചു. ഗൗഡയ്ക്ക് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഗൗഡയ്ക്ക് പ്രമേഹം ഉണ്ടായിരുന്നു. രക്താതിസമ്മര്‍ദവും അലട്ടിയിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗൗഡയുടെ ഭാര്യ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളില്‍ പരിശോധന നടത്തി. ഫലം നെഗറ്റിവ് ആണെന്ന് അധികൃതര്‍ അറിയിച്ചു.

ഹരിയാനയില്‍ മരിച്ചയാളുടെ വിവരങ്ങള്‍ വെളിവായിട്ടില്ല. രാജ്യത്ത് ഇതുവരെ 90ലധികം പേര്‍ക്ക് എച്ച്3എന്‍2 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്