ദേശീയം

കാട്ടില്‍ നിന്ന് വിഷക്കായ കഴിച്ചു; ഛര്‍ദിയും വയറുവേദനയും, 12 കുട്ടികള്‍ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

സിംല: ഹിമാചല്‍ പ്രദേശില്‍ വിഷക്കായ കഴിച്ച 12 കുട്ടികള്‍ ആശുപത്രിയില്‍. വിഷക്കായ കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഉന്ന ജില്ലയിലെ ലാല്‍സിങ്ങി ഗ്രാമത്തിലാണ് സംഭവം. കുടിയേറ്റ തൊഴിലാളികളുടെ മക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  അടുത്തുള്ള കാട്ടില്‍ നിന്നാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. മാതാപിതാക്കള്‍ ജോലിക്കായി വീടിന് വെളിയില്‍ പോയ സമയത്താണ് സംഭവം നടന്നത്.

മൂന്നിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടികളുടെ നില ഗുരുതരമായിരുന്നെന്നും ചികിത്സ ആരംഭിച്ചതോടെ അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉന്ന പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ