ദേശീയം

നടുറോഡില്‍ കറന്‍സി നോട്ടുകള്‍ പറത്തി കാറില്‍ പാഞ്ഞു യുവാക്കള്‍; അന്വേഷണത്തില്‍ ട്വിസ്റ്റ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം:  ഓടുന്ന കാറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അമിത വേഗത്തില്‍ പോവുകയായിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നാണ് യുവാക്കള്‍ നിരത്തിലേക്ക് കള്ളനോട്ടുകള്‍ എറിഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യുവാക്കള്‍ ഇത്‌ ഇന്‍സ്റ്റഗ്രാം പേജില്‍ അപ് ലോഡ് ചെയ്തിരുന്നു. കാറില്‍ നിന്ന് കറന്‍സി നോട്ടുവലിച്ചെറിയുന്ന സിനിമയിലെ രംഗം പുനഃസൃഷ്ടിക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

ജനുവരിയില്‍ ബംഗളൂരുവില്‍ നിന്നും സമാനമായ വീഡിയോ പുറത്തുവന്നിരുന്നു. കെആര്‍ പുരം മേല്‍പ്പാലത്തില്‍ നിന്ന് ഒരാള്‍ നോട്ടുകള്‍ വലിച്ചെറിയുന്നതായിരുന്നു വീഡിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും