ദേശീയം

'തിരിച്ചുപറയുന്നത് നിയമവിരുദ്ധം', മദ്യപിച്ച് യുവതിയോട് തട്ടികയറി ടിടിഇ; സസ്‌പെൻഷൻ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: റെയിൽവെ സ്‌റ്റേഷനിൽ മദ്യപിച്ച് യാത്രക്കാരിയോട് തട്ടികയറിയ ടിടിഇയെ സ‌സ്‌പെൻഡ്‌ ചെയ്‌തു. ബംഗളൂരു ആർ കെ പുരം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ട് യാതൊരു പ്രകോപനവുമില്ലാതെ ടിടിഇ യുവതിയെ ശകാരിക്കുകയായിരുന്നുവെന്ന് സഹയാത്രക്കാർ പറഞ്ഞു.

ടിക്കറ്റിന്റെ പേരിൽ ടിടിഇയും യുവതിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. 'നിങ്ങൾ എന്തിനാണ് എന്നെ വഴക്ക് പറയുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തത് കൊണ്ടാണെല്ലോ ഞാൻ ഇവിടെ നിൽക്കുന്നത്'. ടിക്കറ്റ് മറ്റൊരു ടിടിഇയെ കാണിച്ചിരുന്നുവെന്നും പെൺകുട്ടി പറയുന്നുണ്ട്.

എന്നാൽ തിരിച്ചൊന്നും പറയരുതെന്നും തിരിച്ചു പറയുന്നത് നിയമവിരുദ്ധമാണെന്നും ടിടിഇ പെൺകുട്ടിയോട് കയർത്തു. ടിക്കറ്റ് കാണിച്ചിട്ടും ഇയാൾ പെൺകുട്ടിക്ക് നേരെ ആക്രോശിച്ചതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. എന്നാൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് സഹയാത്രികരുടെ ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍