ദേശീയം

ഡ്രൈവര്‍മാര്‍ സമരത്തില്‍; രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി; താലികെട്ടാനായി വരനും കുടുംബവും നടന്നത് 28 കിലോമീറ്റര്‍

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: അലങ്കരിച്ച വാഹനങ്ങളും ഡിജെയും ഇല്ലാത്ത ഒരു വിവാഹഘോഷയാത്ര ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ഡ്രൈവര്‍മാരുടെ സമരം കാരണം ഒഡീഷയിലെ രായഗഡ ജില്ലയില്‍ വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്റര്‍ ദുരമാണ്. 

ഡ്രൈവര്‍ ഏകതാ മഹാമഞ്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് വിവാഹം സംഘം നടക്കാന്‍ നിര്‍ബന്ധിതരായത്. വ്യാഴാഴ്ച രാത്രി നടന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വധുവിന്റെ വീട്ടിലെത്തിയത്. 22കാരനായ വരന്‍  വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പദ്ധതികള്‍ കൈവിട്ടുപോയി. വരന്റെ വീട്ടുകാര്‍ വിവാഹത്തിനാവശ്യമായ മറ്റുസാമഗ്രികള്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു.

ഏട്ടുസ്ത്രീകള്‍ ഉള്‍പ്പടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ മുപ്പത് പേരാണ് വധുവിന്റെ വീട്ടിലേക്ക് നടന്നത്. ഇത് ഒരു നീണ്ട നടത്തമായിരുന്നു. ഒപ്പം മറക്കാനാകാത്ത അനുഭവവുമായിരുന്നെന്ന് വരന്‍ നരേഷ് പറഞ്ഞു. വിവാഹസംഘം നടന്ന് പുലര്‍ച്ചയെത്തിയതിനാല്‍ വിവാഹചടങ്ങുകള്‍ വൈകിയാണ് നടന്നത്. 'ഞങ്ങള്‍ ആദിവാസികളാണ്, നീണ്ട നടത്തം പരിചയമുണ്ട്, രാത്രിയില്‍ പോലും ഞങ്ങള്‍ക്ക് റോഡുകള്‍ പരിചയമാണ്, മുന്‍പ് വിവാഹത്തിന് കാല്‍നടയാത്രയും പതിവായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹനങ്ങള്‍ ഉപയോഗിക്കുന്നു,' വധുവിന്റെ അമ്മാവന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി