ദേശീയം

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനാകുമോ?; പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേദന കുറഞ്ഞ തരത്തിലുള്ള മരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. 

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. തൂക്കിലേറ്റുന്നതിനു പകരം മരുന്നു കുത്തിവെച്ചോ, വെടിവെച്ചോ, വൈദ്യുതി പ്രവഹിപ്പിച്ചോ കൊല്ലുന്നത് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തൂക്കിക്കൊല്ലുന്നത് കടുത്ത വേദനയുള്ള മരണമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 

അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോള്‍ അന്തസ് നഷ്ടമാകും. അതുകൊണ്ട് തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തശേഷം ബദല്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാമെന്ന് കോടതിയില്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ