ദേശീയം

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് യുവാവ്; കസ്റ്റഡിയില്‍; സുരക്ഷാവീഴ്ച

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക ദാവെനഗരെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
റോഡ് ഷോയ്ക്കിടെ സുരക്ഷാവീഴ്ച. മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഓടി അടുക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബിജെപിയുടെ കുതിപ്പ് ശക്തിപ്പെടുത്താന്‍ ബുത്ത് തലങ്ങളിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടാകണമെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ചില തെറ്റായ വാഗ്ദാനങ്ങളുമായി മറ്റുപാര്‍ട്ടികള്‍ രംഗത്തെത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലിച്ചതച്ച നേതാവാണ് സിദ്ധരാമയ്യ. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ കര്‍ണാടകയിലെ ജനങ്ങളെ ബഹുമാനിക്കുമെന്ന് മോദി ചോദിച്ചു. കര്‍ണാടകയുടെ സര്‍വതോന്മുഖമായ വികസനം ഉറപ്പാക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളുവെന്നും മോദി പറഞ്ഞു

ചിക്കബല്ലാപ്പൂര്‍, ബംഗളൂരു,  ദാവെനഗരെ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയത്. ചിക്കബല്ലാപ്പൂരില്‍ ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബംഗളൂരുവില്‍ വൈറ്റ്ഫീല്‍ഡ് മെട്രോയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ദാവംഗരെയില്‍ ബിജെപി മെഗാ റാലിയ്ക്ക് ശേഷം ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ