ദേശീയം

പാരാഗ്ലൈഡിങിനിടെ അപകടം; ആന്ധ്രാ മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആന്ധ്ര നഗര വികസന മന്ത്രി ഓടിമുലപു സുരേഷ് ആണ് പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. വിശാഖപട്ടണത്തിലെ രാമകൃഷ്ണ ബീച്ചില്‍ ആയിരുന്നു സംഭവം. 

പാരച്യൂട്ടില്‍ ഘടിപ്പിച്ച മോട്ടോര്‍ബോട്ടില്‍ കയറി ഉദ്ഘാടനം ചെയ്യുന്നതിനിടെ മോട്ടോര്‍ബോട്ട് മറിയുകയായിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അദ്ദേഹത്തെ വീഴാതെ പിടിച്ചു. അതിനാല്‍ വന്‍ അപകടം ഒഴിവായി. 

ആരോഗ്യമന്ത്രി വിടതല രജനിയാണ് സുരേഷിന്റെ പാരാഗ്ലൈഡിങ് ഫ്‌ലാഗ് ഓഫ് ചെയ്തത്. 'ടേക്ക് ഓഫിന് മുന്‍പായി റൈഡിന് ബാലന്‍സ് നഷ്ടപ്പെട്ടു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടല്‍ കാരണം മന്ത്രിയ്ക്ക് അപകടം സംഭവിച്ചില്ല'-ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഉദ്ഘാടനം മാറ്റിവച്ചു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം